Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conference Kickoff

America

നോ​ർ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് - ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി

നോ​ർ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡ് (ന്യൂ​ജ​ഴ്‌​സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് നോ​ർ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് - ഗ്രി​ഗോ​റി​യോ​സ് (SBSG) മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ" എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, ഉ​മ്മ​ൻ കാ​പ്പി​ൽ, അ​നി​ൽ തോ​മ​സ്, ജെ​ന്നി​ഫ​ർ അ​ല​ക്സ്, ജൂ​ലി​യ അ​ല​ക്സ്, സ​ജി എം. ​പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​ത്യു, ട്ര​ഷ​റ​ർ ആ​ൽ​ബ​ർ​ട്ട് കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ജ​യ് തോ​മ​സ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

Latest News

Corehub Up